പാലോട്:പേരയം ആയിരവില്ലി ക്ഷേത്രത്തിലെ ദേശീയ മഹോത്സവത്തിന്റെ ഭാഗമായി പേരയം നന്മ സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ 26ന് വൈകിട്ട് 3ന് 'ചക്രവ്യൂഹം' മെഗാ ക്വിസ് സംഘടിപ്പിക്കും. പ്രായഭേദമെന്യേ രണ്ട് പേരടങ്ങുന്ന ടീമായി മത്സരിക്കാം.ഒന്നാം സമ്മാനം 5000 രൂപയും എവർറോളിംഗ് ട്രോഫിയും. രണ്ടാം സമ്മാനം 3000 രൂപയും എവർറോളിംഗ് ട്രോഫിയും.മൂന്നും നാലും സ്ഥാനക്കാർക്ക് 2500 രൂപ ക്യാഷ് പ്രൈസും എവർറോളിംഗ് ട്രോഫിയും.അഞ്ച്, ആറ്, ഏഴ്, എട്ട് സ്ഥാനക്കാർക്ക് 1000 രൂപ ക്യാഷ് പ്രൈസും എവർറോളിംഗ് ട്രോഫിയും.ഒരു ടീമിന് 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്ട്രേഷനുള്ള അവസാന തീയതി 23ന് വൈകിട്ട് അഞ്ച്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9745203596, 8921936077, 9061685479, 9745685159, 9539897027