നെടുമങ്ങാട്:നെടുമങ്ങാട് വില്ലേജിൽ ഉൾപ്പെട്ട വേങ്കോട് അമ്മാവൻ പാറ കയ്യേറുവാനുള്ള സ്വകാര്യ മെഡിക്കൽ കോളേജിന്റെ നീക്കം ചെറുക്കണമെന്നും 10.5 ഏക്കർ വരുന്ന പാറ തരിശ് കൈയേറി കല്ലിടുന്നതിന് ഒത്താശ ചെയ്ത റവന്യൂ അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പുറമ്പോക്കിലെ മരം മുറിച്ചുകടത്തിയവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം പൂവത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് വേങ്കോടുള്ള സ്വകാര്യ മെഡിക്കൽ കോളേജിലേയ്ക്ക് മാർച്ചും ധർണയും നടത്തും.ധർണ സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ ഉദ്ഘാടനംചെയ്യും.