
ബാലരാമപുരം:ജില്ലയിൽ ഐ.സി .എ.ആർ കൃഷി വിജ്ഞാന കേന്ദ്രം മിത്രനികേതൻ നബാർഡിന്റെ സഹായത്തോടുകൂടി നടപ്പിലാക്കുന്ന ഹൈഡ്രോപോണിക്സ് തീറ്റപ്പുൽ ഉത്പാദനം പദ്ധതിയുടെ ഉദ്ഘാടനം സീനിയർ സയന്റിസ്റ്റ് ആൻഡ് ഹെഡ് ഡോക്ടർ ബിനു ജോൺ സാം നിർവഹിച്ചു.ട്രാവൻകൂർ അഗ്രി ലൈവ്സ്റ്റോക്ക് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ എം.ഡിയും ഫാം ഫെഡ് പ്രസിഡന്റുമായ വി.ഹജി കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ഡി.എം യൂണിവേഴ്സിറ്റി അഗ്രികൾച്ചർ ബിരുദ വിദ്യാർത്ഥികളായ അനിറ്റ് വിജിൽ,ഷാഹുൽ സി.പി,ആയിഷ തമന്ന പി. കെ,റിസ്‌വാൻ റാഷിദ് എന്നിവർ ഭാവിയിലെ ഹൈഡ്രോപോണിക്സ് തീറ്റപ്പുൽ ഉത്പ്പാദന ത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് കർഷകരുമായി ചർച്ച നടത്തി.ട്രാവൻകൂർ ഫിഷ് ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്സ് കമ്പനി എം.ഡി എച്ച്.ആർ ബാബു സുരേഷ് ആശംസാപ്രസംഗം നടത്തി.