
തിരുവനന്തപുരം : കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യുവിൽ ചികിത്സയിലുള്ള തൃശൂർ സ്വദേശി സുബീഷിനേയും കരൾ പകുത്ത് നൽകിയ ഭാര്യ പ്രവിജയേയും മന്ത്രി വീണാ ജോർജ് വീഡിയോകാളിൽ വിളിച്ച് സംസാരിച്ചു. ഇരുവരുടേയും ആരോഗ്യനില ചോദിച്ചറിഞ്ഞ മന്ത്രി കുറച്ചു ദിവസം കഴിഞ്ഞ് നേരിട്ട് കാണാമെന്ന ഉറപ്പും നൽകി.രണ്ട് പേരേയും വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറും ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം ഡോ.സിന്ധുവും മന്ത്രിയോട് പറഞ്ഞു. ഇരുവരുടേയും ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. സുബിന് കുറച്ചുനാൾ തീവ്ര പരിചരണം ആവശ്യമാണ്.