ss

തിരുവനന്തപുരം: കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിൽ കൃത്യവിലോപം കാണിക്കുന്ന പാർട്ടി ഭാരവാഹികളെ സംഘടനാ ചുമതലകളിൽ നിന്ന് മാറ്റിനിറുത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി.വെള്ളറട ബ്ലോക്കിലെ കിളിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സി.യു.സി ഏകദിന ശില്പശാലയിൽ സംഘടനാ പരിപാടികൾ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരവാഹികളുടെ ബൂത്തിൽ യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിന് അവർ നേതൃത്വം നൽകണമെന്ന് പാലോട് രവി ആവശ്യപ്പെട്ടു.കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ,നെയ്യാറ്റിൻകര സനൽ,അൻസജിത റസൽ,ആനാട് ജയൻ,പാറശാല സുധാകരൻ, ബ്ലോക്ക് പ്രസിഡന്റ് വിജയചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് അശോക് എന്നിവർ പങ്കെടുത്തു.