pusthaka-koorayum-pada-so

കല്ലമ്പലം:കവി ഒ.എൻ.വി കുറുപ്പിന്റെ ആറാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ഞാറയിൽകോണം എം.എൽ.പി.എസിൽ പുസ്തക കൂര നിർമ്മിച്ച് അനുസ്മരണം സംഘടിപ്പിച്ചു.ക്ലാസ് ലൈബ്രറി നവീകരിക്കുന്നതിന് കുട്ടികൾ വീടുകളിൽ നിന്നും ലൈബ്രറികളിൽ നിന്നും ഒ.എൻ.വി പുസ്തകങ്ങളുടെ ശേഖരണം നടത്തി. ഒ.എൻ.വിയുടെ പ്രശസ്ത കവിത,സിനിമ ഗാനങ്ങൾ എന്നിവ പദ സൂര്യനായി പ്രദർശിപ്പിച്ചു.ഒ.എൻ.വിയുടെ ജീവിത ചരിത്ര കുറുപ്പ്, കവിത, സിനിമാഗാനങ്ങൾ എന്നിവയുടെ അവതരണം,പുഷ്പാർച്ചന എന്നിവ നടത്തി.അനുസ്മരണ പരിപാടി ഹെഡ്മിസ്ട്രസ് വി.ജി സിന്ധു ഉദ്ഘാടനം ചെയ്തു.അദ്ധ്യാപകർ, പി.ടി.എ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.