
നെയ്യാറ്റിൻകര:നെയ്യാറ്റിൻകര നഗരസഭ കവളാകുളം വാർഡിൽ 64 ലക്ഷം രൂപ ചെലവിൽ പുതുതായി നിർമ്മിച്ച കവളാകുളം-പറമ്പുവിള റോഡിന്റെ ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു.നഗരസഭാ ചെയർമാൻ പി.കെ.രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്,നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങള കെ.കെ.ഷിബു,എൻ.കെ.അനിതകുമാരി,ജെ.ജോസ് ഫ്രാങ്ക്ളിൻ,ആർ.അജിത,ഡോ.എം.എ.സാദത്ത്, വാർഡ് അംഗം സൗമ്യ,നഗരസഭാ സെക്രട്ടറി ആർ.മണികണ്ഠൻ,എഞ്ചിനീയർ എസ്.കെ.സുരേഷ് കുമാർ,അസി. എഞ്ചിനിയർ ലോറൻസ് എന്നിവർ പങ്കെടുത്തു.