waste

നെയ്യാറ്റിൻകര: പനങ്ങാട്ടുകരി വാർഡിൽ പിരായുംമൂട് ജംഗ്ഷന് സമീപത്തെ മേരിമാതാ കോമ്പൗണ്ട് വളപ്പിൽ ടാർ മിക്സിംഗ് പ്ലാന്റിന്റെ പ്രവർത്തനവും നഗരത്തിലെ വാണിജ്യസ്ഥാപനങ്ങളിൽ നിന്നും ആശുപത്രികളിൽ നിന്നുമടക്കമുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ച് കത്തിക്കുന്നതും പ്രദേശവാസികളെ ദുരിതത്തിലാക്കുന്നതായി പരാതി. ഒരു ഏക്കറിലധികം വരുന്ന പ്രദേശത്താണ് രാത്രിയിൽ മാലിന്യം കത്തിക്കുന്നത്.

ഇതിനെതിരെ അധികൃതർ അടിയന്തര പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുാരുടെ ആവശ്യം. പനങ്ങാട്ടുകരി, പിരായുംമൂട് വാർഡുകളിലെ ജനജീവിതം ദുഃസഹമാക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ബി.ജെ.പി പിരായുംമൂട് ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നഗരസഭ സൂപ്രണ്ടിനും ആരോഗ്യ വിഭാഗത്തിനും പരാതി നൽകി. കൗൺസിലർമാരായ മഞ്ചത്തല സുരേഷ്, ബിനു, ബി.ജെ.പി മുനിസിപ്പൽ പ്രസിഡന്റ്‌ കൃഷ്ണകുമാർ, ചന്ദ്രകിരൺ, പിരായുംമൂട് ബൂത്ത്‌ പ്രസിഡന്റ്‌ അശോക് കുമാർ, ജിനിൽ, ജോസ് തുടങ്ങിയവർ പങ്കെടുത്തു.