തിരുവനന്തപുരം: കവി ഒ.എൻ.വിയുടെ 6ാം ചരമവാർഷികത്തോടനുബന്ധിച്ച് കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ സാംസ്‌കാരിക വിഭാഗമായ സർഗ ഒ.എൻ.വി സ്‌മൃതി 2022 സംഘടിപ്പിച്ചു.എം.എൻ.വി.ജി അടിയോടി ഹാളിൽ നടന്ന അനുസ്മരണ ചടങ്ങ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ്മ ഓൺലൈനായി അനുസ്മരണ പ്രഭാഷണം നടത്തി.കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് ടി.കെ.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു.അസോസിയേഷൻ ജനറൽ സെക്രട്ടറി സുധികുമാർ.എസ്,സർഗ ജോയിന്റ് കൺവീനർ വൈശാഖ്.ആർ.ചന്ദ്രൻ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തെ തുടർന്ന് ഒ.എൻ.വിയുടെ ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കി സ്റ്റാഫ് അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച ഗാനാഞ്ജലിയും ഉണ്ടായിരുന്നു.