തിരുവനന്തപുരം:ഫ്രാൻസും ഇന്ത്യയുമായുള്ള സാംസ്‌കാരിക വിനിമയ പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ പല ഭാഗങ്ങളിലും കേരളത്തിലും ഒരുക്കുന്ന നമസ്‌തെ ഫ്രാൻസ്,ബ്രോൻഷോ ഇന്ത്യ തുടങ്ങിയ പദ്ധതികളുടെ രൂപരേഖ ഒരുങ്ങി. ഫ്രഞ്ച് വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക കൗൺസിലർ ഇമ്മാനുവൽ ലെബ്രൺ ഡേമിയൻസ് ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂരിന് രൂപരേഖ കൈമാറി. തുടർന്നുള്ള ചർച്ചയിൽ അലയൻസ് ഫ്രാൻസൈസ് നെറ്റ് വർക്ക് അഡ്‌വൈസർ ആലീസ് ഗൗണി,തിരുവനന്തപുരം ഡയറക്ടർ ഇവ മാർട്ടിൻ,ഭാരത് ഭവൻ എക്സിക്യൂട്ടീവ് കൗൺസിലംഗം റോബിൻ സേവ്യർ എന്നിവർ പങ്കെടുത്തു.സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ മാർഗനിർദ്ദേശത്തിൽ ലോകത്തിന്റെ വിവിധയിടങ്ങളിൽ പത്തോളം അന്തർദേശീയ നിലവാരമുള്ള സാംസ്‌കാരിക വിരുന്നുകൾക്ക് രൂപം നൽകിയിട്ടുണ്ടെന്നും മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അറിയിച്ചു.