chur

നെയ്യാറ്റിൻകര: തെക്കിന്റെ കെച്ച്പാദുവ എന്നറിയപ്പെടുന്ന കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിന്റെ തീർത്ഥാടന തിരുനാളിന് ഭക്തി നിർഭരമായ തുടക്കം.തീർത്ഥാടന പ്രാരംഭ ദിവ്യബലിക്ക് നെടുമങ്ങാട് റിജിയൻ കോ ഓഡിനേറ്റർ മോൺ റൂഫസ് പയസലിൻ മുഖ്യ കാർമ്മികത്വം വഹിച്ചു.കൊല്ലോട് ഇടവക വികാരി ഫാ.അജി അലോഷ്യസ് ,ഫാ തോമസ് ഇനോസ്,ഇടവക വികാരി ഫാ.ജോയ് മത്യാസ് തുടങ്ങിയവർ സഹ കാർമ്മികരായി.തുടർന്ന് മോൺ റൂഫസ് പയസലിൻ തിരുസ്വരൂപത്തിൽ കിരീടം ചാർത്തൽ കർമ്മം നിർവഹിച്ചു. വൈകിട്ട് കൊച്ച്പളളിയിൽ നടന്ന ആഘോഷമായ സമൂഹ ദിവ്യബലിക്ക് ഫാ.സരേഷ്.ഡി.ആന്റണി മുഖ്യ കാർമ്മികത്വം വഹിച്ചു.കൊച്ച് പളളിയിൽ നിന്ന് വലിയ പളളിയിലേക്ക് തിരുസ്വരൂപ പ്രദക്ഷിണം നടത്തി.തുടർന്ന് ഇടവക വികാരി ഫാ.ജോയ് മത്യാസ് ഇക്കൊല്ലത്തെ തീർഥാഷടനത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് കർമ്മം നിർവഹിച്ചു.