kk

വർക്കല : ഇടവ ഗ്രാമപഞ്ചായത്തിൽ 14.60 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കാപ്പിൽ ചിങ്കിക്കഴികം - മുക്കം റോഡ് അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രദേശവാസികളുടെയും പൊതുപ്രവർത്തകരുടെയും നിരന്തരമായ ആവശ്യത്തെ തുടർന്ന് എം.എൽ.എയുടെ ഇടപെടലിന്റെ ഭാഗമായി റോഡ് നിർമ്മാണത്തിന് തുക അനുവദിക്കുകയായിരുന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് അദ്ധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാബു,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ ആർ.എസ്.കുമാർ,ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീർ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുനിത. എസ്.ബാബു,സീനത്ത്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സതീശൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു,വാർഡ് മെമ്പർമാരായ പുത്തലി ഭായി,സിമിലിയ,ജെസി തുടങ്ങിയവർ പങ്കെടുത്തു.