krail

തിരുവനന്തപുരം: സിൽവർ ലൈനിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കാൻ ഫൈനൽ ലൊക്കേഷൻ സർവേ പൂർത്തിയാക്കിയത് ലിഡാർ (ലൈറ്റ് ഡിറ്റക്ടിംഗ് ആൻഡ് റേഞ്ചിംഗ്) സാങ്കേതികവിദ്യ ഉപയോഗിച്ചാണെന്ന് കെ-റെയിൽ അറിയിച്ചു. റെയിൽവേ ബോർഡ് ശുപാർശ ചെയ്യുന്ന ആധുനിക സർവേ സംവിധാനങ്ങളിൽ ഏറ്റവും കൃത്യതയുള്ളതാണിത്.
പുതിയ പാതകളുടെ നിർമ്മാണം, പാത ഇരട്ടിപ്പിക്കൽ, ഗേജ് മാറ്റം എന്നിവയ്ക്കുള്ള ഫൈനൽ ലൊക്കേഷൻ സ‌ർവേക്ക് ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കാൻ റെയിൽവേയുടെ ശുപർശയുണ്ട്. റെയിൽവേ ബോർഡ് നിയോഗിച്ച മൂന്നംഗ വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഈ ശുപാർശ.

ലിഡാർ സർവേ

 റിമോട്ട് സെൻസറുകൾ ഉപയോഗിച്ച്, ലൈറ്റ് പ്ലസുകൾ ഭൂമിയിലെ പ്രതലത്തിൽ പതിപ്പിച്ച് വസ്തുക്കൾ സ്‌കാൻ ചെയ്യുന്ന സാങ്കേതികവിദ്യയാണിത്.

 ഉയർന്ന റെസല്യൂഷനുള്ള കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാമട്രി സർവേ നടത്തും. ഇതിലൂടെ ലഭിക്കുന്ന ഡേറ്റ പരിശോധിച്ചാണ് വിവരങ്ങൾ ശേഖരിക്കുക.