തിരുവനന്തപുരം:ഓണറേറിയം വെട്ടിക്കുറച്ച നടപടി പിൻവലിച്ച് വേതനം ഉടൻ നൽകണമെന്നാവശ്യപ്പെട്ട് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആശ വർക്കർമാർ ധർണ നടത്തി.സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ധർണ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു ഉദ്ഘാടനം ചെയ്തു.സംസ്ഥാന കൺവീനർ എസ്.മിനി,ജില്ലാ നേതാക്കളായ ഓമന.കെ, ഷീജ.ആർ, സതി.എസ്,ശാന്തമ്മ.എം.എ എന്നിവർ പങ്കെടുത്തു.