തിരുവനന്തപുരം: മണ്ണന്തല എം.സി റോഡിൽ നിന്നും വരുന്ന ദുർഗന്ധം നിറഞ്ഞ മലിനജലം റോഡിൽ കൂടി ഒഴുകുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടാക്കുന്നു.കോട്ടമുകൾ റോഡ് വികസനത്തിനായി സർക്കാർ സ്ഥലമേറ്റെടുത്തപ്പോൾ ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലവും കെട്ടിടവും ഏറ്റെടുത്തിരുന്നില്ല.ഭഗത് സിംഗ് നഗറിൽ നിന്നും ഈ സ്വകാര്യവ്യക്തിയുടെ വീടിന്റെ ഭാഗത്ത് ഓടയില്ല.ഇതാണ് റോഡിലൂടെ മലിനജലം ഒഴുകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.പൊതുമരാമത്ത് വകുപ്പ് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.