
പാറശാല:ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതിചെയ്യുന്ന മഹേശ്വരം ശ്രീശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും അതിനോടനുബന്ധിച്ച് നടക്കുന്ന മഹാരുദ്ര യജ്ഞത്തിനുമായി പ്രവർത്തിക്കുന്ന ഉത്സവക്കമ്മിറ്റി ഓഫീസിന്റെ ഉദ്‌ഘാടനം പാറശാല സി.ഐ അരുൺ .കെ.എസ് ഭദ്രദീപം തെളിച്ച് നിർവഹിച്ചു.ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അനുഗ്ര പ്രഭാഷണം നടത്തി.മേൽശാന്തി കുമാർ മഹേശ്വരം, ഉപദേശക സമിതി അംഗങ്ങളായ വൈ.വിജയൻ, വി.കെ.ഹരികുമാർ, ഓലത്താന്നി അനിൽ, മാച്ചിയോട് മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് വൈകുന്നേരം 5.30 ന് കവടിയാർ കൊട്ടാരം പ്രിൻസ് ആദിത്യവർമ്മ യജ്ഞശാലയിൽ ഭദ്രദീപം തെളിക്കുന്നതോടെ ക്ഷേത്രത്തിൽ നടക്കുന്ന മഹാരുദ്ര യജ്ഞത്തിന് തുടക്കം കുറിക്കും.