ആര്യനാട്:ആര്യനാട് ആനന്ദേശ്വരം ശിവക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം 28മുതൽ മാർച്ച് അഞ്ച് വരെ നടക്കും.28ന് വൈകിട്ട് 6.45നും 7.30നും മദ്ധ്യേ കൊടിയേറ്റ്.മാർച്ച് ഒന്നിന് രാവിലെ 9.30ന് പൊങ്കാല.ഉച്ചയ്ക്ക് 12.30ന് പ്രസാദ ഊട്ട്.വൈകിട്ട് 6.30ന് പുഷ്പാഭിഷേകം.രാത്രി 8.30ന് നൃത്തം.രാത്രി ഒന്നിന് നങ്ങ്യാർകൂത്ത്.മാർച്ച് രണ്ടിന് രാത്രി 7ന് കുട്ടികളുടെ കലാ പരിപാടികൾ.മൂന്നിന് രാത്രി 7ന് നാടൻ പാട്ട്.നാലിന് രാത്രി 9.30ന് വലിയ കാണിക്ക.രാത്രി 10.30ന് പള്ളിവേട്ട.സമാപന ദിവസമായ മാർച്ച് 5ന് ഉച്ചയ്ക്ക് 12.45ന് ആറാട്ട് സദ്യ,വൈകിട്ട് 3.30ന് ആറാട്ട് എഴുന്നള്ളത്ത്.വൈകിട്ട് 5.30ന് ആറാട്ടുകടവിൽ പുഷ്പവൃഷ്ടിയോടുകൂടിയ ആറാട്ട്.തിരിച്ചെഴുന്നള്ളത്ത്.എല്ലാ ഉത്സവ ദിവസങ്ങളിലും രാവിലെ 5.30ന് ഗണപതിഹോമം, 7ന് മൃത്യുഞ്ജയഹോമം, 8ന് കലശപൂജ,11ന് അഷ്ടദ്രവ്യാഭിഷേകം എന്നിവ ഉണ്ടായിരിക്കും.