esmail-kunju-musaliyar

കൊ​ല്ലം: ക​ണ്ണ​ന​ല്ലൂർ ചി​റ​യ​ഴി​ക​ത്ത് വീ​ട്ടിൽ ഇ​സ്​മാഈൽ കു​ഞ്ഞ് മു​സ​ലി​യാർ (കാ​ഞ്ഞി​പ്പു​ഴ മു​സ​ലി​യാർ, 85) നി​ര്യാ​ത​നാ​യി. ദ​ക്ഷി​ണ കേ​ര​ള ല​ജ്‌​ന​ത്തുൽ മു​അ​ല്ലി​മീൻ കൊ​ല്ലം മേ​ഖ​ലാ എ​ക്‌​സി​ക്യുട്ടീവ് അം​ഗ​വുമാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ വി​വി​ധ മു​സ്‌​ളിം മ​ഹ​ല്ലു​ക​ളിൽ സേ​വ​നം അ​നു​ഷ്​ഠിച്ചി​ട്ടു​ണ്ട്. കബറടക്കം നടത്തി. ഭാ​ര്യ​മാർ: പ​രേ​ത​യാ​യ സു​ബൈ​ദാ ബീ​വി, ആ​മി​ന ബീ​വി. മ​ക്കൾ: സി​റാ​ജു​ദ്ദീൻ (ജി​ല്ല പ്ര​സി​ഡന്റ്, ജ​മാ​അ​ത്ത് ഇ​സ്‌​ലാ​മി കൊ​ല്ലം), അ​ഡ്വ. സൈ​ഫു​ദ്ദീൻ, സ​ലാ​ഹു​ദ്ദീൻ, സ​അ​ദു​ദ്ദീൻ, മെ​ഹർ​ബാൻ, സു​ഹുർ​ബാൻ, നൂർ​ജ​ഹാൻ, നൗ​ഷർ​ബാൻ, ഷെ​മീ​റ, മു​നീ​റ. മ​രു​മ​ക്കൾ: സീ​ന​ത്ത്, ന​ദീ​റ, അ​മീ​ന, സു​മ​യ്യ, പ​രേ​ത​നാ​യ അ​ബ്​ദുൽ റ​ഷീ​ദ്, റ​ഹീം കു​ട്ടി, ഷ​റ​ഫു​ദ്ദീൻ, മു​ത്തു​ക്കോ​യ ത​ങ്ങൾ, ഷി​ഹാ​ബു​ദ്ദീൻ, നൗ​ഷാ​ദ്.