
പാറശാല:കെ.പി.എസ്.ടി.എ പാറശാല ഉപജില്ലയുടെ വാർഷിക സമ്മേളനം ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് എം.സലാഹുദീൻ നിർവഹിച്ചു. ഉപജില്ല പ്രസിഡന്റ് വിജിൻ .ജി.എൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നിസാം ചിതറ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ എൻ.രാജ്മോഹൻ, ജി.ആർ.ജിനിൽജോസ്, എം.കെ.ഉദയകുമാർ സംസ്ഥാന കമ്മിറ്റിയംഗം ടി.സെലിൻ, ജില്ല പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ അയിര ടി.സനൽകുമാർ, ആത്മകുമാർ, ജില്ല ജോയിന്റ് സെക്രട്ടറി ഐ.ശ്രീകല, വിദ്യാഭ്യാസ ജില്ല സെക്രട്ടറി ജെ.ആർ.രാജേഷ് കുമാർ, പ്രീ - പ്രൈമറി സംസ്ഥാന ചെയർപേഴ്സൺ ബീനകുമാരി, ശ്രീകാന്ത്, ജയരാജ് എന്നിവർ സംസാരിച്ചു.ആർ.സന്തോഷ് കുമാർ സ്വാഗതവും വിപിൻ വി.പി. നന്ദിയും പറഞ്ഞു. പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, തുല്യതാ പരീക്ഷയിൽ വിജയിച്ച ഏറ്റവും പ്രായം കൂടിയ ബേബി സരോജം എന്നിവരെ സമ്മേളനത്തിൽ അനുമോദിച്ചു. ഉപജില്ലയുടെ പുതിയ ഭാരവാഹികളായി വിജിൻ ജി.ഐ (പ്രസിഡന്റ് ),ആർ.സന്തോഷ് കുമാർ (സെക്രട്ടറി),വിപിൻ വി.പി.(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.