തിരുവനന്തപുരം: യു.എ.ഇ ഇന്ത്യൻ എമ്പസിയിൽ വൈസ് കോൺസലായിരുന്ന ഇന്ദിരാ സുധാകരൻ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്‌ത ഷിർദ്ദി സായിബാബയുടെ ജീവചരിത്രമായ ശ്രീസായിസച്ചരിതം കവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരിലക്ഷ്‌മിഭായി കവി സുദർശൻ കാർത്തികപ്പറമ്പിലിന് നൽകി പ്രകാശനം ചെയ്തു.പി.കുഞ്ഞിരാമൻനായർ സ്‌മാരക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഡോ.വിളക്കുടി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.രാജീവ് ഗോപാലകൃഷ്‌ണൻ, കെ.വേണുഗോപാൽ,ബിയോണ്ട് ശ്രീകുമാർ, ശ്രീജ്ജു എന്നിവർ പ്രസംഗിച്ചു.