
കോവളം:എസ്.എൻ.ഡി.പി യോഗം പുത്തൻകാനം ശാഖ യൂത്ത് മൂവ്‌മെന്റ് യൂണിറ്റ് വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് എൽ.പുഷ്‌കരൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല സുശീലൻ മുഖ്യ പ്രഭാഷണം നടത്തി. വനിതാ സംഘം കേന്ദ്ര സമിതി ട്രഷറർ ഗീതാമധു, യൂത്ത് മൂവ്‌മെന്റ് ജില്ലാ കൺവീനറും കോവളം യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റുമായ മുല്ലൂർ വിനോദ് കുമാർ, ലതികാകുമാർ, വിനിത, ശാഖ സെക്രട്ടറി ദിജി.ഡി.വി,എന്നിവർ സംസാരിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിറ്റ് ഭാരവാഹികളായി അരവിന്ദ് (പ്രസിഡന്റ് ), അജിത് (സെക്രട്ടറി), അജിൻ.പി (വൈസ് പ്രസിഡന്റ് ), വിഷ്ണു, മനു (ജോയിൻ സെക്രട്ടറി ), സബിൻ (യൂണിയൻ പ്രതിനിധി), അഭിഷേക്, അരുൺ, ആദർശ്, ആദിത്യൻ, അഥിത് രാജ്,അർജുൻ,സച്ചു, ആനന്ദ്, നന്ദു, വിജീഷ്,അഭിജിത്, ജിഷ്ണു, മഹേഷ്,ശ്രീക്കുട്ടൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.