തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ലാ സമ്മേളനം മാർച്ച് 15,16 തീയതികളിൽ നടത്താൻ ജില്ലാ ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം ഹനീഫിനിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ യോഗം ഉദ്ഘാടനം ചെയ്‌തു.ജില്ലാ സമ്മേളന സ്വാഗതം സംഘത്തിന്റെ മുഖ്യരക്ഷാധികാരിയായി പെർഫെക്ട് ഗ്രൂപ്പ് കമ്പനി ചെയർമാൻ അഡ്വ.എം.എ സിറാജുദ്ദീൻനെ തിരഞ്ഞെടുത്തു. നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രൊ ചാൻസിലർ എം.എസ് ഫൈസൽ ഖാനാണ് ചെയർമാൻ. എ.എം ബദ്റുദ്ദീൻ മൗലവി,പി സയ്യിദലി,കുടപ്പനമൂട് ഹനീഫ,ആമച്ചൽ ഷാജഹാൻ,എം മാഹിൻ പേയാട്,അയ്യൂബ് ഖാൻ(വൈസ് ചെയർമാൻമാർ) വിഴിഞ്ഞം ഹനീഫ്(ജനറൽ കൺവീനർ),ബീമാപള്ളി സക്കീർ,എം.മുഹമ്മദ് മാഹീൻ, കബീർ പടവൻകോട്,നേമം ജബ്ബാർ (കൺവീനർമാർ) കെ.എച്ച് എം.അഷ്റഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.