തിരുവനന്തപുരം: കേരള സർവകലാശാലയ്‌ക്ക് കീഴിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ 67ൽ 64 കോളേജുകളിലും എസ്.എഫ്.ഐക്ക് വിജയം. തിരുവനന്തപുരം ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 32 കോളേജുകളിൽ 30ലും വിജയിച്ചത് എസ്.എഫ്.ഐയാണ്. കൊല്ലം ജില്ലയിൽ 18ൽ 17 കോളേജ് യൂണിയനും എസ്.എഫ്.ഐ നേടിയപ്പോൾ ആലപ്പുഴ ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 15ൽ 15 ഇടത്തും വിജയിച്ചു. നേരത്തെ നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ തന്നെ എസ്.എഫ്.ഐ 39 കോളേജുകളിൽ എതിരില്ലാതെ വിജയിച്ചിരുന്നു.