
പൂവാർ: യുവാവിനെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുംകുളം കൊച്ചുതുറ വേലികെട്ടിയവിളാകം സായൂജ്യത്തിൽ ജറോം സേവ്യർ - അസന്ത ദമ്പതികളുടെ മകൻ ഷിബിനെയാണ് (34) ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.
ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷിബിൻ കുളച്ചൽ മീഡാലത്തുള്ള ഭാര്യ നിഥ്യയുടെ വീട്ടിലായിരുന്നു. മെയിൽ നഴ്സായ ഷിബിൻ വിദേശത്തായിരുന്നു. കൊവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലായിരുന്നു. വീണ്ടും വിദേശത്ത് പോകാൻ ബാംഗ്ലൂരിൽ നടന്ന ഇന്റവ്യൂവിൽ പങ്കെടുത്തശേഷം യാത്രമദ്ധ്യേ കരുംകുളത്തെ വീട്ടിൽ പോകുന്നതായി ഭാര്യ നിഥ്യയെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നതായി വീട്ടുകാർ പറയുന്നു. വിളിച്ചിട്ട് ഫോൺ എടുക്കാതായതോടെ ഭാര്യ വീട്ടുകാർ അന്വേഷിച്ച് കരുംകുളത്തെ വീട്ടിലെത്തിയപ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടത്. കാഞ്ഞിരംകുളം പൊലീസ് മേൽനടപടി സ്വീകരിച്ച് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വൈകിട്ടോടെ കൊച്ചുതുറ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു.
പ്രാർത്ഥന ശനിയാഴ്ച വൈകിട്ട് 4ന്. ഒന്നര വയസുള്ള എൻസോ, ആറുമാസം പ്രായമുള്ള രയൻ എന്നിവർ മക്കളാണ്.