sada

കിളിമാനൂർ:എ.ഐ.ടി.യു.സി കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി കിളിമാനൂർ സ്റ്റേഷന് മുന്നിൽ പൊതുഗതാഗത സംരക്ഷണ സദസ് സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി കിളിമാനൂർ മണ്ഡലം സെക്രട്ടറി ടി.എം ഉദയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം. റാഫി ഉദ്ഘാടനം ചെയ്തു.എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ബി.എസ് റജികുമാർ സ്വാഗതവും,രാധാകൃഷ്ണൻ ചെങ്കികുന്ന് നന്ദിയും പറഞ്ഞു. ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.അനിമോൻ,കാരേറ്റ് മുരളി,എസ്.സത്യശീലൻ,വല്ലൂർ സന്തോഷ്,കെ.ജി.ശ്രീകുമാർ,എസ്. ധനപാലൻ നായർ, ശശിധരൻ വെള്ളല്ലൂർ എന്നിവർ സംസാരിച്ചു.സമരത്തിന് എ.ഐ.ടി.യു.സി നേതാക്കളായ ഫിറോസ്,ദിനേശൻ നായർ,രതി പ്രസാദ്, പ്രസീദ,തുളസീധരൻ,മണി രാജൻ,യു.എസ് സുജിത്ത്,ചന്ദ്രബാബു,അരുൺ പുല്ലയിൽ എന്നിവർ നേതൃത്വം നൽകി.