കല്ലറ:വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസുകാരനെ തെരുവ് നായ കടിച്ചു.പാങ്ങോട്, കൊച്ചാലുംമൂട് എസ്.എസ് മൻസിലിൽ ഷാജഹാന്റെ മകൻ അർഫിൻഷാനെയാണ് (3) തെരുവ് നായ കടിച്ചത്.വീടിനുമുറ്റത്തിരുന്ന് കളിക്കുകയായിരുന്ന കുട്ടിയെ തെരുവ് നായ കടിക്കുകയായിരുന്നു.കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തിയതിനാൽ നായുടെ ആക്രമണത്തിൽ നിന്ന് കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞു.തലയ്ക്ക് പിന്നിലും കൈക്കും കടിയേറ്റ കുട്ടിയെ കടയ്ക്കൽ ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും മാറ്റി.