വിതുര:ആറ്റുകാൽ പൊങ്കാലദിനമായ ഇന്നലെ ക്ഷേത്രങ്ങളിലും തിരുമുറ്റങ്ങളിലും ആയിരങ്ങൾ പൊങ്കാല അർപ്പിച്ചു.ക്ഷേത്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾപാലിച്ച് മേൽശാന്തിമാരുടെ കാർമ്മികത്വത്തിലാണ് പൊങ്കാല നടന്നത്.നിരവധി സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പൊങ്കാല നടന്നു. ആറ്റുകാൽ ക്ഷേത്രത്തിൽ പണ്ടാരഅടുപ്പിൽ തീപകർന്ന സമയത്താണ് ക്ഷേത്രങ്ങളിലും പൊങ്കാല ആരംഭിച്ചത്. ചായം അരുവിക്കരമൂല ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ ക്ഷേത്രമേൽശാന്തി എൻ.കേശവൻപോറ്റി ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.അപ്പുക്കുട്ടൻനായരും സെക്രട്ടറി എസ്.ബിജുവും എന്നിവർ നേതൃത്വം നൽകി. ചായം മണലയംമുടുമ്പിൽ ബ്രദേഴ്സിന്റെ നേതൃത്വത്തിൽ നടന്ന പൊങ്കാലയിൽ നിരവധ പേർ പങ്കെടുത്തു. ചായം ശ്രീഭദ്രകാളിക്ഷേത്ര മേൽശാന്തി എസ്.ശംഭുപോറ്റി നേതൃത്വം നൽകി. വിതുര ശ്രീമഹാദേവർക്ഷേത്രം, ചെറ്റച്ചൽ മേലാംകോട്ശ്രീദേവിക്ഷേത്രം,കുളമാൻകോട് ദേവീക്ഷേത്രം,മരുതുംമൂട് ശ്രീപഞ്ചമി ദേവീക്ഷേത്രം, മേമലകരുങ്കാളിഅമ്മ ദേവീക്ഷേത്രം,വിതുര മുടിപ്പുര ശ്രീഭദ്രകാളിക്ഷേത്രം എന്നിവിടങ്ങളിലും പൊങ്കാല ഉണ്ടായിരുന്നു.