ബാലരാമപുരം: പ്രതിമാസം 24000 രൂപ വാടക നൽകി പ്രവർത്തിക്കുന്ന ബാലരാമപുരം പൊലീസ് സ്റ്റേഷനെതിരെ പരാതിയുമായി കോൺഗ്രസ് നേത്യത്വം രംഗത്ത്.ദേശീയപാത വികസനത്തിന്റെ ഭാഗമായി ജംഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ മാറി പനയറക്കുന്നിലാണ് നിലവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.ബാലരാമപുരം പൊലീസ് സ്റ്റേഷന് കെട്ടിടം നിർമ്മിക്കുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി ജനറൽ സെക്രട്ടറി വിൻസെന്റ് ഡി പോൾ ഡി.ജി.പിക്ക് നിവേദനം നൽകി.