p

കടയ്ക്കാവൂർ: രാജ്യത്തെ രക്ഷിക്കൂ, തൊഴിലാളികളെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാർച്ച് 28, 29 തീയതികളിലെ ദ്വിദിന ദേശീയ പൊതുപണിമുടക്കിൽ അങ്കണവാടി ജീവനക്കാരും പങ്കുചേരും. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അഞ്ചുതെങ്ങ് പഞ്ചായത്ത് കൺവെൻഷനാണ് പണിമുടക്കിൽ പങ്കെടുക്കാൻ തീരുമാനിച്ചത്.

കൺവെൻഷൻ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ബേബി സിന്ധു അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് പ്രോജക്ട് കമ്മിറ്റി സെക്രട്ടറി സിന്ധു പ്രകാശ്, പ്രസിഡന്റ് സെൽവി ജാക്സൻ, പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ജറാൾഡ്, സി.ഐ.ടി.യു ഏരിയാ കമ്മിറ്റിയംഗങ്ങളായ ബി.എൻ. സൈജു രാജ്, ലിജാ ബോസ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി അജിത റിപ്പോർട്ട് അവതരിപ്പിച്ചു. രഞ്ജില (പ്രസിഡന്റ് ), അനീഷ, ഷൈജ. ജി. (വൈസ് പ്രസിഡന്റുമാർ), അജിത. സി (സെക്രട്ടറി), ബേബി സിന്ധു, ഷൈല (ജോ. സെക്രട്ടറിമാർ), സിനി ബൈജു (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.