ആറ്റിങ്ങൽ:ആറ്റിങ്ങൽ നാലുവരിപ്പാതയിൽ കിഴക്കേ നാലുമുക്കിൽ നിയന്ത്രണം വിട്ട മീൻ വണ്ടി ഇടിച്ച് ടെലിഫോൺ പോസ്റ്ര് തകർന്നു. ഇന്നലെ വെളുപ്പിന് 3നായിരുന്നു അടപകടം. കർണാടകയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം തകർന്നു.അപകടം നടക്കുന്നതിന് തൊട്ടടുത്തുള്ള ഫ്രൂട്സ് കട ഈ സമയം തുറന്നു പ്രവർത്തിക്കുകയായിരുന്നു.തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സാണ് ലോറി മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.