വക്കം : വക്കം ഗ്രാമ പഞ്ചായത്തിലെ നിരവധി വികസന ആവശ്യങ്ങൾ ഉന്നയിച്ച് വക്കത്തെ സാമൂഹിക സംഘടനയായ കർമ്മ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി.വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെ വികസനം,വക്കം - നിലയ്ക്കാമുക്ക് മാർക്കറ്റുകളുടെ സമഗ്ര വികസനം,വക്കം - പണയിൽക്കടവ് റോഡ് വീതി കൂട്ടൽ,പൊതു ശ്മശാനം തുടങ്ങിയ ആവശ്യങ്ങളാണ് കർമ്മ ഉന്നയിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച് ഒ.എസ്.അംബിക എം.എൽ.എ,ജില്ലാ പഞ്ചായത്ത്,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്,വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്കാണ് നിവേദനം നൽകിയത്.