മാന്ത്രിക ഈണങ്ങൾ ബാക്കിയാക്കിയാണ് ബോളിവുഡ് സംഗീത ഇതിഹാസം ബപ്പി ലാഹിരിയുടെ യാത്ര

bappi

ഐ ആം എ ഡിസ്‌കോ ഡാൻസർ...

എഴുപതുകളിലെയും എൺപതുകളിലെയും യുവതലമുറയെ പാട്ടിനൊപ്പം ചുവടുവപ്പിച്ച ഗാനം ബോളിവുഡ് മാത്രമല്ല ലോകമാകെ ലഹരിയായി താളം പിടിച്ചപ്പോൾ ബപ്പി ലാഹരി എന്ന സംഗീത സംവിധായകന്റെ മുഖത്ത് എപ്പോഴും പറ്റി കിടക്കുന്ന ചിരിയുണ്ടായിരുന്നു കൂട്ടിന്. ഡിസ്‌കോ സംഗീതം ജനപ്രിയമായതിന്റെ ആഹ്ളാദം. ഗാനരംഗത്ത് ആടിപ്പാടിയത് അന്നത്തെ യുവതയുടെ ആവേശമായ മിഥുൻ ചക്രവർത്തി. ഡിസ്‌കോ ഡാൻസ് എന്ന ചിത്രത്തിലായിരുന്നു ഇന്ന് താളം പിടിക്കുന്ന ഗാനത്തിന് ബപ്പിയുടെ ഈണം.മിഥുൻ ചക്രവർത്തിയുടെ അഭിനയ ജീവിതത്തിലെ മികച്ച സിനിമകളിലൊന്നായി ആരാധകലോകം ഡിസ് കോ ഡാൻസിനെ വിശേഷിപ്പിക്കുമ്പോൾ അതിനു പിന്നിൽ ബപ്പിയുടെ സംഗീതം തന്നെയാണ് കാരണം. ഗായകൻ, സംഗീത സംവിധായകൻ ഈ വിലാസത്തിലാണ് ബപ്പി ലാഹരി ബോളിവുഡിൽ അറിയപ്പെട്ടത് . ഡിസ്‌കോ ഡാൻസിലെ തന്നെ ജിമ്മി ജിമ്മി ആജാ എന്ന ഗാനവും വൻ തരംഗം തീർത്തു. ടൈറ്റിൽ സോംഗ് ആയിരുന്നു ഐ ആം എ ഡിസ്കോ ഡാൻസർ. തൊണ്ണൂറുകളിലും ബപ്പി സംഗീതത്തിനുവേണ്ടി കാതോർത്തത് ലക്ഷക്കണക്കിന് ശ്രോതാക്കൾ.

ഫാസ്റ്റിന്റെ ബപ്പി

ഫാസ്റ്റ് നമ്പറുകളാണ് ബപ്പി കൂടുതലും ഒരുക്കിയിരുന്നത്. എന്നാൽ, നാടൻപാട്ടും മെലഡികളും ഗസലും വഴങ്ങി. രാജ്യം താളം പിടിച്ചു മറ്റൊരു ഗാനമായിരുന്നു ചൽതേ ചൽതേ. കിഷോർകുമാർ പാടിയ ഗാനം ഇതേ പേരിലുള്ള ചിത്രത്തിലേതായിരുന്നു. കിഷോർകുമാറുമായി വലിയ ആത്മബന്ധം ബപ്പി കാത്തുസൂക്ഷിച്ചിരുന്നു. നവംബർ 27നായിരുന്നു ബപ്പിയുടെ ജന്മദിനം ചൽതേ ചൽതേ എന്ന പാട്ട് കിഷോർ കുമാർ പാടി റെക്കാഡ് ചെയ്തത് ജൂലായ് 18നായിരുന്നു. അന്നായിരുന്നു ബപ്പി തന്റെ പിറന്നാളുകൾ ആഘോഷിച്ചത്. അത്ര മാത്രം പ്രിയപ്പെട്ടതാണ് ആ പാട്ട്. ബപ്പിയുടെ സംഗീത യാത്ര മാറ്റി മറിച്ച പാട്ട്. മാന്ത്രിക ഈണം തന്നെയാണ് ബപ്പി ലാഹരി തീർത്തത്. ദാദൂ എന്ന ബംഗാളി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ഹിന്ദിയിൽ തന്നെയാണ് ബപ്പി തന്റെ സംഗീത ലോകം ഏറെയും തീർത്തത്.അമർ സംഗീ, ആശാ ഓ ദലോബാഷ, അമർ തുമി, അമർ പ്രേം, മന്ദിരം, ബദ്‌നാം തുടങ്ങിയ ബംഗാളി ചിത്രങ്ങൾ ബപ്പി ലാഹരിക്ക് ബോക്സോഫീസ് വൻ വിജയം നേടിക്കൊടുക്കുകയും ചെയ്തു.കമൽഹാസന്റെ അപൂർവ സഹോദരങ്ങളിലൂടെയാണ് തമിഴ് പ്രവേശം .കെ.പി. സുനിൽ സംവിധാനം ചെയ്ത ദ ഗുഡ് ബോയ്‌സാണ് ബപ്പി ലാഹരി ആദ്യമായും അവസാനമായും സംഗീത സംവിധാനം നിർവഹിച്ച മലയാള ചിത്രം.

തബല പഠിച്ചു തുടക്കം

മൂന്നാം വയസിൽ തബല പഠിച്ചാണ് ബപ്പി ലഹരി സംഗീതലോകത്തിലേക്ക് എത്തുന്നത്. പശ്ചിമബംഗാളിലെ ജൽപായ് ഗുരിയിലെ ബ്രാഹ്മണ കുടുംബത്തിൽ ജനനം. മാതാപിതാക്കൾ തന്നെയാണ് സംഗീതത്തിൽ ഗുരുക്കന്മാർ. പത്തിലധികം ഭാഷകളിൽ അഞ്ഞൂറിലധികം ചിത്രങ്ങളിലായി അയ്യായിരത്തിലേറെ പാട്ടുകൾ ബപ്പി ഒരുക്കി.എന്നാൽ ബോളിവുഡിനായിരുന്നു ഏറെ പ്രിയങ്കരൻ. അവർ ബപ്പിദാ എന്നു സ്നേഹത്തോടെ വിളിച്ചു.ഇന്ത്യൻ വാനമ്പാടി ലതാമങ്കേഷ്‌കറുടെ വിയോഗത്തിനു പിന്നാലെയാണ് ബപ്പിയുടെ മടക്കം. ബപ്പിക്ക് ഏറെ പ്രിയപ്പെട്ട ആളായിരുന്നു ലതാജി. ഇടവേളയ്ക്കു ശേഷം ദ് ഡേർട്ടി പിക്‌ചറിലൂടെ ഡിസ‌്‌കോ കാലത്തെ മടക്കിക്കൊണ്ടുവന്ന ബപ്പി ലാഹരിയുടെ അവസാന ചിത്രം സാഗിദ ആണ്. എപ്പോഴും സ്വർണാഭരണങ്ങൾ ധരിച്ച് വേറിട്ട് നടക്കാൻ ബപ്പി ആഗ്രഹിച്ചു. ബപ്പി സംഗീതവും വേറിട്ടതാണല്ലോ.

ഹി​റ്റ്സ് ​ഒ​ഫ് ബ​പ്പി​ ​ല​ാഹ​രി

1 ​െഎ.​ ​ആം​ ​എ​ ​ഡി​സ് ​കോ​ ​ഡാ​ൻ​സ​ർ​ ​-​ ​ഡി​സ്‌​കോ​ ​ഡാ​ൻ​സർ
2 ​കോ​യ് ​യ​ഹാ​ൻ​ ​നാ​ച്ചേ​ ​നാ​ച്ചേ​ ​-​ ​
ഡി​സ്‌​കോ​ ​ഡാ​ൻ​സർ
3 ജി​മ്മി​ ​ജി​മ്മി​ ​-​ ​ഡി​സ്‌​കോ​ ​ഡാ​ൻ​സർ
4 തോ​ട​ ​രേ​ഷ്മം​ ​ല​ഗ്‌​തേ​ ​ഹേ​ ​-​ ​ജ്യോ​തി.
5 ച​ൽ​തേ​ ​ച​ൽ​തേ​ ​-​ ​ച​ൽ​തേ​ ​ച​ൽ​തേ
6 ദി​ൽ​ ​മേ​നേ​ ​ഹോ​തും​ ​-​ ​സ​ത്യ​മേ​വ​ ​ജ​യ​തേ
7 ഗോ​റി​ ​ഹെ​യ്‌​ൻ​ ​ക​ല്യാ​ൻ​ ​-​ ​
അ​ജ് ​കാ​ ​അ​ർ​ജുൻ
8.​ ​ ഓ​ ​ലാ​ ​ലാ​ ​-​ ​ദ് ​ഡേ​ർ​ട്ടി​ ​പി​ക്‌​ചർ
9 ​ത​മ​ ​ത​മ​ ​എ​ഗ്‌​‌​‌​ൻ​ ​-​ ​
ബ​ദ്ര​രി​നാ​ഥ് ​കി​ ​ദു​ൽ​ഗാ​നിയ
10 ​മാനാ ഹോ തും​ ​-​ ​
ടൂട്ടെ വി​ലോൺ​