navya

നവ്യ നായരെ പ്രധാന കഥാപാത്രമാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ മാർച്ച് 11ന് തിയേറ്ററിൽ എത്തും. നീണ്ട ഇടവേളയ്ക്കു ശേഷം നവ്യനായർ വ്യത്യസ്തമായ കഥാപാത്രവുമായി ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനുരാജ്, മാളവിക മേനോൻ, ചാലി പാല, മാസ്റ്റർ ആദിത്യൻ എന്നിവരാണ് മറ്റു താരങ്ങൾ. കഥ, തിരക്കഥ, സംഭാഷണം എസ്. സുരേഷ്‌ബാബു, ഖാലിദ് റഹ്മനാണ് ഛായാഗ്രഹണം. എഡിറ്റർ ലിജോപോൾ, സംഗീതം ഗോപിസുന്ദർ, തകര ബാൻഡ്. ആലങ്കോട് ലീലാകൃഷ്ണൻ, ഹരി നാരായണൻ, അബ്രു മനോജ് എന്നിവരാണ് ഗാനരചന. പ്രൊഡക്‌ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ. മേക്കപ്പ് രതീഷ് അമ്പാടി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസറാണ് നിർമ്മാണം.