kiifb-

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങൾക്കായി 505.55 കോടിയുടെ കിഫ്ബി അനുമതി ലഭിച്ചു. ഇതിൽ 114 കോടി കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിനാണ്. കോട്ടയം മെഡിക്കൽ കോളേജിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് 268 കോടി അനുവദിച്ചു. എട്ട് നിലകളുള്ള കെട്ടിടത്തിൽ 362 കിടക്കകൾ, 11 ഓപ്പറേഷൻ തിയേറ്ററുകൾ, 60 ഐസിയു കിടക്കകൾ എന്നിവയുണ്ടാകും. ഹൃദയം മാറ്റിവയ്ക്കൽ, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടക്കുന്ന ഇവിടെ, ഈ ബ്ലോക്ക് വരുന്നതോടെ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി പൂർത്തിയാക്കുന്നതിനാണ് 31.7 കോടി അനുവദിച്ചു.