
മലയിൻകീഴ് : വിളവൂർക്കൽ ഗ്രാമപഞ്ചായത്തിൽ സ്വജനപക്ഷപാതവും ചില ജീവനക്കാരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന ആരോപണങ്ങളുമുന്നയിച്ച് ബി.ജെ.പി.പ്രവർത്തകരും ജനപ്രതിനിധികളും വിളവൂർക്കൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി.ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.പി.ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.പള്ളിച്ചൽ ബിജു,മുക്കം പാലമൂട് ബിജു,വിളവൂർക്കൽ ഉണ്ണി,പൊറ്റയിൽ ബിനു,കുന്നുവിള സുധീഷ്,മുക്ക്നട സജി, കുളങ്ങരകോണം കിരൺ,ജി.കെ.അനിൽകുമാർ, പേയാട് ഹരി, അരുൺകുമാർ, വേങ്കുർ ജയൻ എന്നിവർ സംസാരിച്ചു.