amala

അമല പോളിനെ കേന്ദ്രകഥാപാത്രമാക്കി വിവേക് കഥ എഴുതി സംവിധാനം ചെയ്യുന്ന ദി ടീച്ചർ കൊല്ലം തങ്കശേരിയിൽ ആരംഭിച്ചു. തെന്മലയാണ് മറ്റൊരു ലൊക്കേഷൻ. ഇടവേളയ്ക്കുശേഷം അമല പോൾ അഭിനയിക്കുന്ന മലയാള ചിത്രമാണ് ദി ടീച്ചർ. 2017 ൽ അച്ചായൻസാണ് അമല പോൾ അവസാനമായി അഭിനയിച്ച മലയാള ചിത്രം. ചെമ്പൻ വിനോദ് ജോസ്, ഹക്കിം ഷാജഹാൻ, പ്രശാന്ത് മുരളി, നന്ദു, ഹരീഫ് പേങ്ങൻ, മഞ്ജുപിള്ള, അനുമോൾ, മാല പാർവതി, വിനീത കോശി എന്നിവരാണ് മറ്റു താരങ്ങൾ. ഫഹദ് ഫാസിൽ ചിത്രം അതിരനുശേഷം വിവേക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ടീച്ചർ. വരുൺ ത്രിപുര നേനി, അഭിഷേക് രാമിശെട്ടി നട്ട് മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ചിത്രം വി.ടി.ടി ഫിലിംസ് നിർമ്മിക്കുന്നു. അനു മുത്തേടത്ത് ഛായാഗ്രഹണം നിർവഹിക്കുന്നു. പി.വി. ഷാജികുമാർ, വിവേക് എന്നിവർ ചേർന്നാണ് തിരക്കഥ. അൻവർ അലി, യുഗഭാരതി എന്നിവരുടെ ഗാനങ്ങൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് വേണുഗോപാൽ. പി.ആർ.ഒ എ.എസ്. ദിനേശ്.