തിരുവനന്തപുരം: സ്കൂളുകൾ പൂർണ പ്രവർത്തന സജ്ജമാക്കുന്നതിന് മുന്നോടിയായി 19,20 തീയതികളിലായി സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും നടത്തും. 21നാണ് ഒന്നു മുതൽ 9 വരെയുള്ള ക്ളാസുകൾ വൈകിട്ടു വരെയാക്കുന്നത്. ഫർണിച്ചറുകൾക്ക് ക്ഷാമമുള്ള സ്‌കൂളുകളിൽ അവ എത്തിക്കാനും സ്‌കൂൾ ബസുകൾ സജ്ജമാക്കാനും അണുനശീകരണ പ്രവർത്തനത്തിനും സമൂഹത്തിന്റെയും സഹായം മന്ത്രി വി. ശിവൻകുട്ടി അഭ്യർത്ഥിച്ചു. സഹായം തേടി മന്ത്രി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വിദ്യാർത്ഥി, യുവജന, തൊഴിലാളി സംഘടനകൾക്കും ജനപ്രതിനിധികൾക്കും കത്തയച്ചു. ഇന്ന് വൈകിട്ട് നാലുമണിക്ക് ജില്ലാ കളക്ടർമാരുടെയും മെഡിക്കൽ ഓഫീസർമാരുടെയും വിദ്യാഭ്യാസവകുപ്പ് ജില്ലാതല ഓഫീ സർമാരുടെയും യോഗം ചേരും.