congress-office-kerala

തിരുവനന്തപുരം: കെ.പി.സി.സിയുടെ ഈ വർഷത്തെ ഡയറിയുടെ പ്രകാശനം ഇന്ന് രാവിലെ 11ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആദ്യ കോപ്പി നൽകി നിർവഹിക്കുമെന്ന് ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു. കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ വി.ടി. ബൽറാം അദ്ധ്യക്ഷത വഹിക്കും. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും. സ്വാതന്ത്ര്യ സമരത്തിന്റെയും ലോകത്തിലെ ജനാധിപത്യ മുന്നേറ്റങ്ങളുടേയും വസ്തുതകളും ചരിത്ര വിവരങ്ങളും ഡയറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 നിർവാഹക സമിതി നാളെ

കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങൾ, സ്ഥിരം ക്ഷണിതാക്കൾ, പ്രത്യേക ക്ഷണിതാക്കൾ, ഡി.സി.സി പ്രസിഡന്റുമാർ എന്നിവരുടെ അടിയന്തര യോഗം നാളെ രാവിലെ 10.30ന് കെ.സുധാകരന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി ഓഫീസിൽ ചേരും.