കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളം ഇരുപത്തെട്ടാംമൈൽ തടിമില്ലിന് സമീപം ഒമ്നി വാൻ ഇടിച്ചു സൈക്കിൾ യാത്രികന് പരിക്ക്. നാവായിക്കുളം പറകുന്ന്‌ സ്വദേശി സുന്ദരനാണ് (70) പരിക്കേറ്റത്. ഇന്നലെ രാവിലെ കൊല്ലം ഭാഗത്തു നിന്ന് മീൻകയറ്റി വരികയായിരുന്ന ഒമ്നി വാൻ റോഡ് ക്രോസ് ചെയ്യുകയായിരുന്ന സൈക്കിൾ യാത്രികനെ ഇടിക്കുകയായിരുന്നു. ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.