
വർക്കല :തൊഴിലുറപ്പ് തൊഴിൽ ഇല്ലാതാകുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ വർക്കല മേഖലയിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലും തൊഴിലിടങ്ങളിലും ധർണ നടത്തി. ഒറ്റൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടശേരിക്കോണം പോസ്റ്റ് ഓഫീസിനുമുന്നിൽ നടന്ന സമരം വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു.മിനിമോൾ അദ്ധ്യക്ഷത വഹിച്ചു.അനിൽകുമാർ,ജി എസ്.പ്രതീപ്,മനീഷ്,ഗാന്ധിലാൽ,ബൈജു തുടങ്ങിയവർ സംസാരിച്ചു.വെട്ടൂരിൽ എം.കെ.യുസഫ്,ചെമ്മരുതിയിൽ ജി.എസ്.സുനിൽ,ഇടവയിൽ ഹർഷാദ് സാബു,ചെറുന്നിയൂരിൽ ആശ എന്നിവരും ഉദ്‌ഘാടനം ചെയ്തു. തൊഴിലിടങ്ങളിൻ സമരത്തിന് ശ്രീധരൻകുമാർ,എസ്.സന്തോഷ്‌കുമാർ,എസ് .സുനിൽ,സുധാകരൻ,റീന,ശൈലജ തുടങ്ങിയവർ നേതൃത്വം നൽകി.