-sudhakaran

തിരുവനന്തപുരം: ഇടതുഭരണകാലത്ത് കെ.എസ്.ഇ.ബിയിൽ നടന്ന തീവെട്ടിക്കൊള്ളകളുടെ ഞെട്ടിക്കുന്ന പിന്നാമ്പുറക്കഥകളാണ് പുറത്തുവരുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പ്രസ്താവിച്ചു. അഴിമതിയുടെ മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നത്. മുൻമന്ത്രി, ഉദ്യോഗസ്ഥർ, സി.പി.എം നേതാക്കൾ തുടങ്ങിയ വൻനിരയാണ് അഴിമതിക്കും വെട്ടിപ്പിനും ചുക്കാൻ പിടിച്ചത്.

കനത്ത നഷ്ടത്തിലോടുന്ന കെ.എസ്.ഇ.ബി, വൈദ്യുതി നിരക്ക് കൂട്ടാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. പൊന്മുടിയിൽ മുൻ വൈദ്യുതിമന്ത്രി എം.എം. മണിയുടെ മരുമകൻ പ്രസിഡന്റായ രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് 15 വർഷത്തേക്ക് 21 ഏക്കർ ഭൂമിയാണ് കെ.എസ്.ഇ.ബി തുച്ഛമായ പാട്ടത്തിന് നല്കിയത്. ഇതിലാണ് അമ്യൂസ്‌മെന്റ് പാർക്ക് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്.