
തിരുവനന്തപുരം: മലയാളത്തിന്റെ അനശ്വരനായ കവി ഒ.എൻ.വി. കുറുപ്പിന്റെ സ്‌മരണ പുതുക്കുന്നതിനായി പ്രഭാത് ബുക്ക് ഹൗസ് ചെയർമാനും മുൻ മന്ത്രിയുമായ സി. ദിവാകരന്റെ നേതൃത്വത്തിൽ പ്രവർത്തകർ കവിയുടെ വഴുതക്കാട്ടെ വസതിയിലെത്തി ഒ.എൻ.വിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
ഒ.എൻ.വിയുടെ ഭാര്യ സരോജിനി ടീച്ചർ, മകൻ രാജീവ്, ചെറുമകൾ അപർണ എന്നിവർ സന്നിഹിതരായിരുന്നു. ജനറൽ മാനേജർ എസ്. ഹനീഫാ റാവുത്തർ, ഡയറക്ടർമാരായ ടി.വി. ബാലൻ, ഡോ. വള്ളിക്കാവ് മോഹൻദാസ്, പ്രൊഫ.എം. ചന്ദ്രബാബു, എഴുത്തുകാരൻ എൽ. ഗോപീകൃഷ്ണൻ, പ്രശാന്ത് എന്നിവർ പങ്കെടുത്തു. പ്രഭാത് ബുക്ക് ഹൗസിന്റെ ഉപദേശകനും എഴുത്തുകാരനുമായിരുന്നു തന്റെ ഗുരുനാഥൻ കൂടിയായ കവി ശ്രേഷ്ഠനെന്ന് സി. ദിവാകരൻ അനുസ്‌മരിച്ചു.