തിരുവനന്തപുരം:ബാലരാമപുരം നെല്ലിവിള അന്തിയൂർ സ്‌കൂളിന് സമീപം ഒരു വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗാർഹികാവശ്യത്തിനുള്ള 11 സിലിണ്ടറുകളും വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന 8 സിലിണ്ടറുകളും റെയ്‌ഡിൽ പിടിച്ചെടുത്തു.പിടിച്ചെടുത്ത സിലിണ്ടറുകൾ അംഗീകൃത ഏജൻസിയെ ഏൽപ്പിച്ചു. മേഖലയിലെ ചായക്കടകളിലും തട്ടുകടകളിലും ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറുകൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തത്.തുടർന്നും വ്യാപക പരിശോധന നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.