വർക്കല :48 കോടി രൂപ ചെലവഴിച്ച് പാളയംകുന്ന് - പാരിപ്പള്ളി റോഡിന്റെ പുനർ നിർമ്മാണം ആരംഭിച്ചു.നടയറ താജ്മഹൽ ഹാളിന് സമീപത്തെ കലുങ്കും നടയറ ജംഗ്ഷനിലെ വശത്തുള്ള ഓടയുടെ പ്രവർത്തനങ്ങളും മറ്റ് നാല് കലുങ്കുകളുടെയും പണി ആരംഭിക്കും. കലുങ്കുകൾ പൊളിക്കുന്നതിന്റെ ഭാഗമായി ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു.പാളയംകുന്ന് അയിരൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ അയിരൂർ -കരുനിലകോട് -ജനതാമുക്ക് വഴി വർക്കല ഭാഗത്തേക്ക് പോകേണ്ടതാണ്.തിരിച്ചും വർക്കല ഭാഗത്തുനിന്നും പാളയം കുന്നിലേക്ക് വരുന്ന വാഹനങ്ങൾ പുന്നമൂട് -ജനത ജംഗ്ഷൻ - കരുനിലകോട് -അയിരൂർ ഭാഗത്തുകൂടി പോകേണ്ടതാണെന്ന് കെ.ആർ. എഫ്.ബി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.