dd

തിരുവനന്തപുരം : ദേശീയ ബാല ചിത്രരചനാ മത്സരം 20ന് രാവിലെ 10 മുതൽ ഗവൺമെന്റ് മോഡൽ എച്ച്.എസ്.എൽ.പി.എസിലും തൈക്കാട് ശിശു ക്ഷേമസമിതി ഒാഫീസിലുമായി നടത്തും.ജില്ലയിലെ 5 മുതൽ 16 വയസുവരെയുള്ള ജനറൽ വിഭാഗത്തിനും 5 മുതൽ 18 വയസുവരെയുള്ള ഭിന്നശേഷി വിഭാഗത്തിനും പ്രത്യേകമായാണ് മത്സരം.പെൻസിൽ വാട്ടർകളർ,എണ്ണഛായം, പേസ്റ്റർ ക്രയോൺ തുടങ്ങിയ മാധ്യമങ്ങൾ തിരഞ്ഞെടുക്കാം. മത്സര വിഷയം സമയത്ത് അറിയിക്കും.രാവിലെ 9ന് രജിസ്ട്രേഷൻ ആരംഭിക്കും. (മത്സരം 10 മണിമുതൽ, സമയം പരമാവധി 2 മണിക്കൂർ).കുട്ടികളുടെ സ്കൂൾ ഐഡികാർഡ്, സാക്ഷ്യപത്രം എന്നിവയിൽ ഒന്ന് ഹാജരാക്കണം.വരയ്ക്കാനുള്ള കടലാസ് ജില്ലാ ശിശുക്ഷേമ സമിതി നൽകും.

ഫോൺ: പ്രദീപ് ആറ്റുകാൽ: 9447525367, എൽ.എസ്. സുദർശനൻ: 9447863947, കുമാരി അഹല്യ : 7592950042.