d

തിരുവനന്തപുരം:മന്ത്രി വി.ശിവൻകുട്ടിയുടെ നേമം മണ്ഡലത്തിലെ രണ്ടാമത്തെ എം.എൽ.എ ഓഫീസ് തിരുവല്ലത്ത് ഉദ്ഘാടനം ചെയ്തു.തിരുവല്ലം ജംഗ്ഷനിലാണ് ഓഫീസ്. ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി തന്നെയാണ് നിർവഹിച്ചത്. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സലിം അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ഏരിയ സെക്രട്ടറി പി.എസ് ഹരികുമാർ,ഘടകകക്ഷി നേതാക്കളായ ഗോപാലകൃഷ്‌ണൻ, സുനിൽ ഖാൻ, അഡ്വ. സതീഷ് കുമാർ, ബഷീർ, കൗൺസിലർമാരായ ഡി.ശിവൻകുട്ടി,പ്രമീള, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ആർ.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. നേരത്തെ പാപ്പനംകോട് ജംഗ്ഷനിൽ എം.എൽ.എ ഓഫീസ് തുടങ്ങിയിരുന്നു.