
നെയ്യാറ്റിൻകര:പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ സംരക്ഷിത പുരാവസ്തുവായ പാണ്ഡവൻ പാറയും ശ്രീനാരായണ ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറവും പ്രധാന കേന്ദ്രങ്ങളാക്കി വില്ലേജ് ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന് എം.എൽ.എ സി.കെ ഹരീന്ദ്രൻ വ്യക്തമാക്കി.പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം പുരാവസ്തു വകുപ്പ് ഡയറക്ടർ ദിനേശൻ,ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷാഹുൽ ഹമീദ് എന്നിവർ സ്ഥലം സന്ദർശിച്ച് പദ്ധതി വിശദീകരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണൻ, ജില്ലാപഞ്ചായത്തംഗം ബിനു,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കാനക്കോട് ബാലരാജ്,മഞ്ജുഷ, ജയൻ, രജികുമാർ,അംഗങ്ങളായ എസ്.എസ് ശ്രീരാഗ്, കാക്കണം മധു,സ്നേഹലത,ധന്യ പി.നായർ,സചിത്ര, പഞ്ചായത്ത് സെക്രട്ടറി ബി.കെ.കൃഷ്ണകുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.