തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാ‌ർ, സ്വകാര്യ സ്ഥാപനങ്ങളിലെ പ്രത്യേക വിഭാഗം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരുന്നത് റദ്ദാക്കി. രോഗവ്യാപനം കുറഞ്ഞതിനെ തുടർന്നാണിത്. ഇതോടെ സ്വകാര്യ സ്ഥാപനങ്ങൾക്കടക്കം മുഴുവൻ ജീവനക്കാരുമായി പ്രവർത്തിക്കാം. ഭിന്നശേഷിക്കാർ, ഗർഭിണികൾ, രോഗബാധിതർ എന്നിവർക്കായിരുന്നു മൂന്നാം ഘട്ടത്തിൽ വർക്ക് ഫ്രം ഹോം അനുവദിച്ചിരുന്നത്.