kseb-

തിരുവനന്തപുരം: വൈദ്യുതി ബോർഡ് ആസ്ഥാനത്തെ സി.ഐ.എസ്.എഫ്.സുരക്ഷ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി കഴിഞ്ഞ നാലു ദിവസമായി നടത്തുന്ന സമരം ഇന്ന് തീർന്നേക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ സംഘടനാനേതാക്കളുമായി ഇന്നുച്ചയ്ക്ക് ചർച്ച നടത്തും. സി.പി.ഐ.സംസ്ഥാനസെക്രട്ടറി കാനംരാജേന്ദ്രൻ,സി.ഐ.ടി.യു.സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം,ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ എന്നിവർ പങ്കെടുക്കും.
അതേ സമയം കെ.എസ്.ഇ.ബി സംയുക്ത സമര സമിതി തിരുവനന്തപുരം വൈദ്യുത ഭവന് മുൻപിൽ തുടരുന്ന അനിശ്ചിതകാല സമരം ഇന്നലെയും തുടർന്നു.മൂന്നാം ദിന സമരത്തിന്റെ ഉദ്ഘാടനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് നിർവഹിച്ചു.