dd

തിരുവനന്തപുരം:സരസ് മേള 2022 മാർച്ച് 28 മുതൽ ഏപ്രിൽ 10 വരെ തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിക്കും. സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകൾക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉത്‌പന്നങ്ങൾ ഇന്ത്യാ ഫുഡ് കോർട്ട് എന്നിവയാണ് പ്രധാന ആകർഷണം. മേളയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ലോഗോ ക്ഷണിച്ചു. തിരുവനന്തപുരത്തിന്റെ തനത് സാമൂഹിക സാംസ്‌ക്കാിക തനിമ ഉൾക്കൊളളുന്നതായിരിക്കണം ലോഗോ. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം- ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം.